സഹപ്രവര്‍ത്തകര്‍ അപമാനിച്ചതായി പരാതി; യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഭര്‍ത്താവും ബന്ധുക്കളും വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ എത്തിയപ്പോളാണ് സീലിംഗില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.തന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Update: 2019-10-18 09:12 GMT

ഹൈദരാബാദ്: സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലിസ് കസേടുത്തു.

ഭര്‍ത്താവും ബന്ധുക്കളും വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ എത്തിയപ്പോളാണ് സീലിംഗില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.തന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഡെപ്യൂട്ടി ജനറല്‍ മാനേജരും മറ്റ് ആറ് സഹപ്രവര്‍ത്തകരും തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്നും ഇതിലുണ്ട്. തന്റെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുയും ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇവര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News