ബംഗളൂരുവില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം 17,000 കൊവിഡ് രോഗികള്‍

Update: 2021-04-25 01:51 GMT

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗബാധ ബംഗളൂരുവില്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ ആകെ 30,000 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 208 പേര്‍ മരണപ്പെടുകയും ചെയ്തു. സര്‍ക്കാരിന്റെ കണക്ക് പ്രകാരം 15.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 17,000 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്.

കര്‍ണാടകയിലെ വിവിധ ആശുപത്രികളിലായി 2.3 ലക്ഷം പേരാണ് കര്‍ണാടകയിലാകെ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 1.6 ലക്ഷം പേര്‍ ബംഗളൂരുവില്‍നിന്നുള്ളതാണ്. സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രണ്ടാഴചത്തേയ്ക്ക് ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്ന് കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: