ബംഗാളി നടി മോഷണക്കേസില്‍ അറസ്റ്റില്‍

Update: 2022-03-13 18:08 GMT

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടിയും ടെലിവിഷന്‍ താരവുമായ രൂപാ ദത്ത മോഷണക്കേസില്‍ അറസ്റ്റിലായി. ശനിയാഴ്ച കൊല്‍ക്കത്ത രാജ്യാന്തര പുസ്തകമേളയുടെ വേദിയിലായിരുന്നു സംഭവം. ചവറ്റുകുട്ടയിലേക്ക് രൂപാ ദത്ത ഒരു പഴ്‌സ് എറിയുന്നത് കണ്ടാണ് പോലിസ് ഇവരെ ചോദ്യം ചെയ്തത്. മറുപടികളില്‍ പൊരുത്തക്കേടുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് 75,000 രൂപയും നിരവധി പഴ്‌സുകളും കണ്ടെത്തി.

നടിയെ അറസ്റ്റ് ചെയ്ത ബിദാന്‍ നഗര്‍ നോര്‍ത്ത് പോലിസ് കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ ഇവര്‍ നേരത്തെ വ്യാജ പീഡന ആരോപണമുന്നയിച്ചിരുന്നു. മറ്റൊരാളുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു ആരോപണം.

Tags: