വോട്ടര്‍ ഐഡി കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്കു പകരം നായയുടെ ചിത്രം
പശ്ചിമ ബംഗാളില്‍ രാംനഗര്‍ ഗ്രാമത്തിലെ സുനില്‍ കര്‍മാര്‍ക്കറിന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലാണ് തന്റെ ഫോട്ടോയ്ക്കു പകരം നായയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
കൊല്‍ക്കത്ത: തെറ്റുതിരുത്തലിനായി അപേക്ഷിച്ച വോട്ടര്‍ ഐഡി കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ ചിത്രം. പശ്ചിമ ബംഗാളില്‍ രാംനഗര്‍ ഗ്രാമത്തിലെ സുനില്‍ കര്‍മാര്‍ക്കറിന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലാണ് തന്റെ ഫോട്ടോയ്ക്കു പകരം നായയുടെ ചിത്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഐഡി കാര്‍ഡ് കര്‍മാര്‍ക്കറിന് കിട്ടിയത്. ഉദ്യോഗസ്ഥന്‍ അത് ഒപ്പുവച്ചുതന്നുവെങ്കിലും സുനില്‍ അതിലെ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല. ഇത് തന്റെ അഭിമാനപ്രശ്‌നമാണ്. അതിനാല്‍, അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും സുനില്‍ കര്‍മാര്‍ക്കര്‍ പറഞ്ഞു.
അതേസമയം, ഇപ്പോള്‍ നല്‍കിയത് അന്തിമ വോട്ടര്‍ ഐഡി അല്ലെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ പറയുന്നത്. സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കും. കാര്‍ഡില്‍ നായയുടെ ചിത്രം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്ന തെറ്റാവാമിതെന്നും ഓഫിസര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ രാജര്‍ഷി ചക്രബര്‍ത്തി അറിയിച്ചു.