ഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഒരു ലക്ഷം പിഴ, അഞ്ചു വര്‍ഷം തടവ്

നിരോധിക്കപ്പെട്ട 19 പ്ലാസ്റ്റിക് ഇനങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഇതിനകം തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇനി ശിക്ഷാ നടപടികളിലേക്കു കടക്കുമെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

Update: 2022-07-01 12:56 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വര്‍ഷം തടവുശിക്ഷയോ ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി. നിരോധനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി റായി അറിയിച്ചു.

നിരോധിക്കപ്പെട്ട 19 പ്ലാസ്റ്റിക് ഇനങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഇതിനകം തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇനി ശിക്ഷാ നടപടികളിലേക്കു കടക്കുമെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ സമിതിയും റവന്യൂ വകുപ്പും മുനിസിപ്പല്‍ കോര്‍പ്പറേഷനും പരിശോധനകള്‍ സംഘടിപ്പിക്കും. ജൂലൈ പത്തുവരെ നിയമം ലംഘിക്കുന്നവര്‍ക്കു മുന്നറിയിപ്പു നല്‍കും. അതിനു ശേഷം ശിക്ഷാ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: