ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടെ ബജ്രംങ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു

Update: 2025-09-14 09:42 GMT

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുര്‍ഗില്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്രംങ്ദള്‍ പ്രവര്‍ത്തകര്‍ എത്തി മതപരിവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്. പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോണ്‍ ജോനാഥന്‍ എന്ന പാസ്റ്റര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തില്‍ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലിസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ആക്രമണം ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.