ലോകം മുഴുവന്‍ കണ്ട കുറ്റകൃത്യത്തിന് തെളിവില്ലായെന്ന കോടതിയുടെ കണ്ടെത്തല്‍ വിസ്മയിപ്പിക്കുന്നു: എന്‍കെ പ്രേമചന്ദ്രന് എംപി
മസ്ജിദ് തകര്‍ത്തത് തങ്ങളാണെന്ന് അഭിമാനബോധത്തോടെ കുറ്റാരോപിതര്‍ തന്നെ അവകാശപ്പെടുമ്പോള്‍ എല്ലാവരെയും വെറുതെ വിടുന്ന കോടതി വിധി മതേതര ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത പ്രഹരമാണ്.
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കണ്ട കുറ്റകൃത്യത്തിന് തെളിവില്ലായെന്ന കോടതിയുടെ കണ്ടെത്തല്‍ വിസ്മയിപ്പിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി. നിയമവാഴ്ചയിലും നീതിന്യായ സംവിധാനത്തിലും ജനങ്ങള്‍ക്കുളള വിശ്വാസം ഇല്ലാതാകുന്നതാണ് ബാബരി മസ്ജിദ് കേസിലെ കോടതി വിധിയെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
തല്‍സമയ സംപ്രേക്ഷണത്തിലൂടെ ലോകം മുഴുവന്‍ കണ്ട കുറ്റകൃത്യത്തിന് തെളിവില്ലായെന്ന കോടതിയുടെ കണ്ടെത്തല്‍ വിസ്മയിപ്പിക്കുന്നതാണ്. ബാബരി മസ്ജിദ് തകര്‍ത്തത് തങ്ങളാണെന്ന് അഭിമാനബോധത്തോടെ കുറ്റാരോപിതര്‍ തന്നെ അവകാശപ്പെടുമ്പോള്‍ തെളിവില്ലാത്തതിന്റെ പേരില്‍ എല്ലാവരെയും വെറുതെ വിടുന്ന കോടതി വിധി മതേതര ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത പ്രഹരമാണ്. ബാബരി മസ്ജിദ് കേസിലെ മുന്‍കാല സുപ്രിംകോടതി വിധിയുടെ അന്തസത്തയ്ക്കെതിരാണ് സ്പെഷ്യല്‍ കോടതിയുടെ ഇന്നുണ്ടായ വിധിയെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.