മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

വ്യാഴാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം.

Update: 2023-06-02 06:45 GMT

മംഗളൂരു: കര്‍ണാടകയില്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഹിന്ദു സംഘടാന പ്രവര്‍ത്തകരുടെ ആക്രമണം. സോമേശ്വര ബീച്ചില്‍ പെണ്‍സുഹൃത്തുക്കളുമായെത്തിയ വിദ്യാര്‍ത്ഥിളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാള്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. എല്ലാവരും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ്. ആക്രമണത്തിനെതിരേ ഉള്ളാള്‍ പോലിസ് ആണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ് ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായതെന്ന് മര്‍ദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു. ബെല്‍റ്റ് ഊരി അടിച്ചു. പെണ്‍കുട്ടികളെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മര്‍ദ്ദിച്ചെന്നും ബന്ധു പറയുന്നു. പരിക്കേറ്റ മലയാളി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം.


Tags: