അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പൊളിച്ചടുക്കാന്‍ ഗൂഢശ്രമം നടത്തുന്ന ദേശവിരുദ്ധ ഫാഷിസ്റ്റ് സംഘങ്ങളുടെ ആസൂത്രിത നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Update: 2020-07-08 12:24 GMT

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിനു നേരേ നടന്ന ആക്രമണത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ശക്തമായി അപലപിച്ചു. സിസിടിവി കാമറകള്‍വരെ തകര്‍ത്ത ശേഷം നടത്തിയ ആക്രമണം വളരെ ആസൂത്രിതമാണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പൊളിച്ചടുക്കാന്‍ ഗൂഢശ്രമം നടത്തുന്ന ദേശവിരുദ്ധ ഫാഷിസ്റ്റ് സംഘങ്ങളുടെ ആസൂത്രിത നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെ വിഭജിക്കുന്ന ഫാഷിസത്തിനെതിരായി സാമൂഹിക ജനാധിപത്യമെന്ന അംബേദ്കറുടെ ആശയം നാള്‍ക്കുനാള്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഫാഷിസ്റ്റ് കേന്ദ്രങ്ങളില്‍ അലോസരം സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും നീതിയുക്തവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ സംഭവത്തിലെ പ്രതികളെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും അബ്ദുല്‍ മജീദ് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Tags:    

Similar News