കുടുംബകലഹം; എടിഎസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കിയ നിലയില്‍
സരോജിനി നഗര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ബാരക്കിലാണ് സംഭവം. ഗോരഖ്പൂര്‍ സ്വദേശിയായ ബ്രിജേഷ് കുമാര്‍ യാദവാ (40) ണ് മരിച്ചത്.
ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ ഭീകരവാദ വിരുദ്ധ സ്ക്വാഡിലെ (എടിഎസ്) കോണ്‍സ്റ്റബിളിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സരോജിനി നഗര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ബാരക്കിലാണ് സംഭവം. ഗോരഖ്പൂര്‍ സ്വദേശിയായ ബ്രിജേഷ് കുമാര്‍ യാദവാ (40) ണ് മരിച്ചത്. സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് ബ്രിജേഷ് നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യാദവ് മരിച്ചു.
കുടുംബകലഹമാണ് ജീവനൊടുക്കാന്‍ കാരണമായതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് യാദവും ഭാര്യയും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കമുണ്ടായതായി എടിഎസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് വ്യക്തമാക്കി. കഴിഞ്ഞ മെയിലും എടിഎസ്സില്‍ സമാനസംഭവമുണ്ടായതായാണ് റിപോര്‍ട്ട്. അന്ന് എടിഎസ് എഎസ്പി രാജേഷ് സാഹ്നിയുടെ സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കിയത്.