ആന്ധ്രയിലെ കാസിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പതു മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-11-01 08:10 GMT

ശ്രീകാകുലം: ഏകാദശി ഉത്സവത്തിനിടെ (നവംബര്‍ 1) തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥിതിഗതികള്‍ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ തടിച്ചു കൂടിയത്.

ക്ഷേത്രത്തിലേക്ക് കടക്കുന്നതിനിടെ പ്രവേശ കവാടത്തില്‍ തിരക്ക് അനുഭവപ്പെട്ടതാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു.ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യചികിത്സ നല്‍കുമെന്നും മന്ത്രി പറഞ്ഞു.ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ക്ഷേത്ര പരിസരത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനും പോലിസ് ശ്രമം നടത്തുന്നുണ്ട്.