ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ വീട്ടില്‍ പോലിസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പോലിസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പോലിസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പോലിസ് എത്തിയതെന്നാണ് വിവരം. എന്നാല്‍, പവന്‍ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവന്‍ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു. പവന് ഖേരയുടെ വീട്ടില് തെരച്ചില്‍ നടത്തിയെന്നും ഖേര എവിടയാണെന്ന് അറിയില്ലെന്ന് സംശയാദ്‌സപദമായ ചില വസ്തുക്കള്‍ കണ്ടെത്തിയെന്നും അസം പോലിസ് അറിയിച്ചു.