അസം സ്‌ഫോടനം: എന്‍ഡിഎഫ്ബി തലവന്‍ ഉള്‍പ്പടെ 10 പേര്‍ക്ക് ജീവപര്യന്തം

സിബിഐ പ്രത്യേക ജഡ്ജി അപരേഷ് ചക്രബര്‍ത്തിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ 88 പേര്‍ കൊല്ലപ്പെടുകയും 540 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Update: 2019-01-30 11:00 GMT

ഗുവാഹതി: അസം സ്‌ഫോടനക്കേസില്‍ നാഷനല്‍ ഡെമോക്രാറ്റിക്് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) തലവന്‍ രഞ്ജന്‍ ഡൈമരി ഉള്‍പ്പടെ 10 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക ജഡ്ജി അപരേഷ് ചക്രബര്‍ത്തിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ 88 പേര്‍ കൊല്ലപ്പെടുകയും 540 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2008 ഒക്ടോബര്‍ 30 നാണ് ഗുവാഹതി, കോക്രജാര്‍, ബൊന്‍ഗായ്ഗാവ്, ബര്‍പെട്ട എന്നിവിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. അസം പോലിസില്‍നിന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ 22 പ്രതികളാണുള്ളത്. അതില്‍ ഏഴുപേര്‍ ഇപ്പോഴും ഒളിവിലാണ്. 2010ലാണ് രഞ്ജന്‍ ഡൈമരിയെ ബംഗ്ലാദേശില്‍നിന്ന് പോലിസ് അറസ്റ്റുചെയ്തത്. സെന്‍ട്രല്‍ ജയിലിലായിരുന്ന ഡൈമരി 2013 ല്‍ ജാമ്യത്തിലിറങ്ങിയിരുന്നു.




Tags:    

Similar News