ബക്രീദ് നമസ്‌കാരത്തിനു പള്ളികളില്‍ അഞ്ചുപേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് അസം സര്‍ക്കാര്‍

Update: 2021-07-19 15:26 GMT

ഗുവാഹത്തി: ബലി പെരുന്നാള്‍ നമസ്‌കാരത്തിനു പള്ളികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്നു അസം സര്‍ക്കാര്‍. ഇന്ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഈദ് ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ ആഘോഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

    കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ജൂലൈ 21ലെ ബക്രീദിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ക്ഷേത്രങ്ങളുടെയും ഗോമാംസം കഴിക്കാത്ത സമുദായങ്ങളുടെ ആരാധനാലയങ്ങളുടെയും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഗോമാംസം വില്‍ക്കുന്നത് തടയുന്നതാണ് ബില്‍. 'എല്ലാ വ്യക്തികളും അവരുടെ വീടുകളില്‍ വച്ച് ഈദ് ആഘോഷിക്കണമെന്നും ഒരു പള്ളിയില്‍ നമസ്‌കാരത്തിന് മത മേധാവിയടക്കം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്നും ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 10ല്‍ കൂടരുതെന്നും നിര്‍ദേശത്തിലുണ്ട്. അസമില്‍ ഞായറാഴ്ച 1,329 പുതിയ കൊവിഡ് കേസുകളും 15 മരണങ്ങളും രേഖപ്പെടുത്തി. 1.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

Assam bans eid gathering, prayers

Tags: