പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും; 550-ഓളം പേര്‍ക്ക് പരിക്ക്

Update: 2025-06-27 17:52 GMT

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 550-ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട്ചെയ്തു.

ബലഭദ്ര ഭഗവാന്റെ തലധ്വജ രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രഥം വലിക്കുന്ന വടങ്ങള്‍ പിടിക്കാനായി ഭക്തര്‍ കൂട്ടത്തോടെ മുന്നോട്ടുവന്നതോടെയാണ് തിക്കുംതിരക്കും ഉണ്ടായതെന്നാണ് വിവരം. പലരും തളര്‍ന്നുവീണെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട്ചെയ്തു.


Tags: