കശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

Update: 2019-06-10 14:39 GMT

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ മറ്റൊരു ജവാന് പരിക്കേറ്റു. പൂഞ്ചിലെ ഷാപ്പൂര്‍ മേഖലയിലാണ് ഷെല്ലാക്രമണമുണ്ടായത്. ഷാപ്പൂർ മേഖലയിലെ കരസേന പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജവാന്മാരിലൊരാളുടെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചിൽ തുടരുകയാണ്.