ലഡാക്കില്‍ സൈനികന് കൊറോണ സ്ഥിരീകരിച്ചു

തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് സൈനികന് വൈറസ് ബാധിച്ചത്.

Update: 2020-03-18 09:26 GMT

ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനികനും കൊറോണ സ്ഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂനിറ്റിലെ ജവാനാണ് വൈറസ് ബാധ കണ്ടെത്തിയത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് സൈനികന് വൈറസ് ബാധിച്ചത്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികനൊപ്പം ജോലിചെയ്ത ലഡാക്ക് സ്‌കൗട്ട് റെജിമെന്റലിലെ എല്ലാ ജവാന്‍മാരെയും നിരീക്ഷണത്തില്‍ വയ്ക്കും.

ജവാന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ കുടംബത്തെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 147 ആയി. ഇന്ന് പശ്ചിമബംഗാളില്‍ 18 വയസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Tags:    

Similar News