കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

Update: 2022-04-17 03:50 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരവിരുദ്ധസേനാംഗം കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ വാറ്‌നര്‍ കൊകെര്‍നാഗില്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെ സായുധര്‍ നടത്തിയ വെടിവയ്പ്പിലാണു സൈനികന്‍ കൊല്ലപ്പെടുന്നത്.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോക്കര്‍നാഗ് ഏറ്റുമുട്ടലില്‍ ടിആര്‍എഫ് കമാന്‍ഡര്‍ സുരക്ഷാ സേനയുടെ കെണിയിലായതായി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News