പിന്നണി ഗാന രംഗത്തു നിന്ന് വിരമിച്ച അര്‍ജിത് സിങ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: പിന്നണി ഗാന രംഗത്തു നിന്ന് അടുത്തിടെ വിരമിച്ച അര്‍ജിത് സിങ് രാഷ്ട്രീയത്തിലേക്കെന്ന് റിപോര്‍ട്ടുകള്‍. അര്‍ജിത് സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ അര്‍ജിത് സിങ് ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ ആരാധകരുള്ള ഗായകനാണ്.
അര്‍ജിത് സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉടനെ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ അര്‍ജിത് സിങ് ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സിനിമാ രംഗത്തു നിന്നുണ്ടായ ചില ദുരനുഭവങ്ങളാണ് പിന്നണി ഗാന രംഗത്തു നിന്നും അര്‍ജിത് സിങ് പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.