എആര്‍ റഹ്മാന്റെ കാന്‍ ഫെസ്റ്റിവലിലെ നോമ്പുതുറ ചിത്രം വൈറലാവുന്നു

Update: 2019-05-14 10:56 GMT

കാന്‍: ഓസ്‌കാര്‍ ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എആര്‍ റഹ്മാന്‍ ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയില്‍ നോമ്പു തുറക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു.

കാന്‍സില്‍ നിന്നുള്ള ഇഫ്താറിന്റെ ചിത്രങ്ങള്‍ എആര്‍ റഹ്മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കയ്യില്‍ ആപിള്‍ ജ്യൂസും മേശയില്‍ സലാഡും ഒരുക്കി വച്ചിരിക്കുന്നതാണ് ഒരു ചിത്രം. റഹ്മാന്‍ തന്നെ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ലേ മസ്‌കിന്റെ പ്രചാരണത്തിനായാണ് റഹ്മാന്‍ കാനിലെത്തിയത്. റഹ്മാന്‍ നോമ്പുകാരനാണെന്നറിഞ്ഞ അധികൃതര്‍ തന്നെയാണ് റഹ്മാനു വേണ്ടി ഇഫ്താര്‍ ഒരുക്കിയത്. 

Tags:    

Similar News