വയോധികനെ ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ച് വീട്ടുജോലിക്കാരന് തട്ടിക്കൊണ്ട്പോയി
അഞ്ച് സഹായികള്‍ക്കൊപ്പം എത്തിയ കിഷന് വീട്ടുലുണ്ടായിരുന്ന കൃഷ്ണ ഘോസ്ലയെയും ഭാര്യയെയും ബോധരഹിതരാക്കിയ ശേഷം കൃഷ്ണ ഘോസ്ലയെ ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ച് കടത്തുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 91 വയസുള്ള വയോധികനെ വീട്ടുജോലിക്കാരന് തട്ടിക്കൊണ്ടു പോയി. ഡല്‍ഹി സ്വദേശി കൃഷ്ണ ഘോസ്ല എന്ന വയോധികനെയാണ് ബീഹാര്‍ സ്വദേശിയായ കിഷന് തട്ടിക്കൊണ്ടു പോയത്.വീട്ടിലുള്ള ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ചാണ് തട്ടികൊണ്ടുപോയത്.
വീട്ടുടമസ്ഥനോടുള്ള മുന്കൂര്വൈരാഗ്യമാണ് ജോലിക്കാരന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയാന്‍ കാരണമെന്ന്് പോലിസ് പറഞ്ഞു. അഞ്ച് സഹായികള്‍ക്കൊപ്പം എത്തിയ കിഷന് വീട്ടുലുണ്ടായിരുന്ന കൃഷ്ണ ഘോസ്ലയെയും ഭാര്യയെയും ബോധരഹിതരാക്കിയ ശേഷം കൃഷ്ണ ഘോസ്ലയെ ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ച് കടത്തുകയായിരുന്നു.