500 കോടി രൂപ ചെലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രാമന്റെ പ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ

കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക.

Update: 2023-07-24 12:47 GMT

കൂര്‍ണൂല്‍: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കുര്‍ണൂലില്‍. 108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴില്‍ 500 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജില്‍ 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.





Tags: