ആര്‍ സി പി സിങ് ജെഡിയു ദേശീയ പ്രസിഡന്റ്
നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാമചന്ദ്രപ്രസാദ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആര്‍ സി പി സിങ്, ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. സിവില്‍ സര്‍വീസിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്.
പട്‌ന: ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭാ എംപി ആര്‍ സി പി സിങ്ങിനെ തിരഞ്ഞെടുത്തു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാമചന്ദ്രപ്രസാദ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആര്‍ സി പി സിങ്, ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. സിവില്‍ സര്‍വീസിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്.
നിതീഷ് കുമാര്‍ റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സെക്രട്ടറിയായിരുന്നു സിങ്. പിന്നീട് 2005ല്‍ നിതീഷ് മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ബിഹാറിലെ നളന്ദയില്‍നിന്നുളള നേതാവാണ് സിങ്. 2010 ലാണ് ആര്‍ സി പി സിങ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജെഡിയുവിനെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു- ബിജെപി സഖ്യരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് സിങ്. രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത്. അരുണാചല്‍ പ്രദേശില്‍ ജെഡിയുവിലെ ഏഴ് എംഎല്‍എമാരില്‍ ആറുപേര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി. അരുണാചല്‍പ്രദേശില്‍നിന്നുളള ആറ് എംഎല്‍എമാര്‍ ജെഡിയു വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ദു:ഖകരമാണ്. ഇത് സഖ്യരാഷ്ട്രീയത്തിന് നല്ല മാതൃകയല്ല- ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു.
