"തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് എം എ ബേബി

Update: 2025-06-22 07:19 GMT

ന്യൂഡല്‍ഹി: അമേരിക്കയുടെ ഇറാന്‍ ആക്രമണത്തില്‍ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇറാനെ ആക്രമിച്ച അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ആഗോളതലത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഇവയുണ്ടാക്കുമെന്നും എം എ ബേബി പറഞ്ഞു.

ഇറാന്‍ ആണവായുധങ്ങള്‍ പിന്തുടരുന്നില്ലെന്ന അമേരിക്കയുടെ റിപോര്‍ട്ട് ഉള്‍പ്പെടെ തള്ളിയാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെമ്മാടി രാഷ്ട്രമാണ് അമേരിക്കയെന്ന് തെളിയിച്ചുവെന്നും അമേരിക്കക്കെതിരേ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുമെന്നും ബേബി പറഞ്ഞു.