യുപിയിൽ അംബേദ്കർ പ്രതിമ തകർത്തു

ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് ഗ്രാമവാസികൾ പോലിസിനെ അറിയിച്ചതെന്ന് ഭീംപുര പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ ശിവ മിലാൻ പറഞ്ഞു.

Update: 2020-12-15 09:30 GMT

ബല്ലിയ: ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കറുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ​ഗ്രാമത്തിലാണ് സംഭവം.

ഭീംപുര പോലിസ് സ്റ്റേഷന് കീഴിലുള്ള ലോഹ്ത പച്ദൗര ഗ്രാമത്തിലാണ് അംബേദ്കർ പ്രതിമ തിങ്കളാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ തകർത്തതായി പോലിസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് ഗ്രാമവാസികൾ പോലിസിനെ അറിയിച്ചതെന്ന് ഭീംപുര പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ ശിവ മിലാൻ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇക്കാര്യത്തിൽ പോലിസ് നടപടികൾ ആരംഭിച്ചതായും സർക്കിൾ ഓഫീസർ കെപി സിങ് പറഞ്ഞു.