എല്ലാവര്‍ക്കും നല്‍കിയാല്‍ സംവരണം ഇല്ലാതാവും: അമര്‍ത്യാസെന്‍

എല്ലാവര്‍ക്കും നല്‍കിയാല്‍ പിന്നെ സംവരണം ഇല്ലാതാവുമെന്നും തീരുമാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ആഘാതം വളരെ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-01-09 20:28 GMT

ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കുന്ന ബില്ല് ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും പാസാക്കിയതിനെതിരേ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ അവാര്‍ഡ് ജേതാവുമായ അമര്‍ത്യാ സെന്‍. എല്ലാവര്‍ക്കും നല്‍കിയാല്‍ പിന്നെ സംവരണം ഇല്ലാതാവുമെന്നും തീരുമാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ആഘാതം വളരെ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇത് കുഴഞ്ഞുമറിഞ്ഞൊരു ചിന്തയാണ്. ഇതിന്റെ ആഘാതങ്ങള്‍ ഗൗരവമേറിയതാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക വളര്‍ച്ച തുടര്‍ന്ന് കൊണ്ടുപോവാന്‍ മോദിക്ക് കഴിഞ്ഞെങ്കിലും അത് തൊഴിലസരങ്ങളായും ദാരിദ്ര്യനിര്‍മാര്‍ജനമായും മാറ്റാന്‍ കഴിഞ്ഞില്ലെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.




Tags: