അലിഗഡ് ഭീകരരുടെ കേന്ദ്രം; പേര് മാറ്റണമെന്നും ആഗ്ര മേയര്‍

മതത്തിന്റെ പേരിലുള്ള ഒരു സര്‍വകാലാശാലയും ഇന്ത്യയില്‍ ഇല്ല. ബനാറസ് ഹിന്ദു സര്‍വകലാശാല മതപരമായ സ്ഥാപനമല്ല. ബനാറസ് സര്‍വകലാശാല ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്നതിനു യാതൊരു തെളിവുമില്ല

Update: 2019-02-03 06:53 GMT

അലിഗഡ്: അലിഗഡ് സര്‍വകലാശാല ഭീകരരുടെ കേന്ദ്രമാണെന്നും പേര് മാറ്റണമെന്നും ബിജെപി നേതാവും ആഗ്ര മേയറുമായ നവീന്‍ ജെയ്ന്‍. വിദ്യാര്‍ത്ഥികളെ കാംപസിനുള്ളില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നില്ലെങ്കിലും അവര്‍ക്കിടയിലെ രാജ്യദ്രോഹപരമായ ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ സര്‍വകലാശാല പ്രോല്‍സാഹനം നല്‍കുന്നുണ്ടെന്നും ജെയ്ന്‍ പറഞ്ഞു. സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ കാംപസിനുള്ളില്‍ കാവി പതാക കത്തിച്ചിരുന്നു. സര്‍വകലാശാലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കാംപസ് ഭീകരരുടെ കേന്ദ്രമായി മാറുകയാണ്. വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭീകരവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള ഒരു സര്‍വകാലാശാലയും ഇന്ത്യയില്‍ ഇല്ല. ബനാറസ് ഹിന്ദു സര്‍വകലാശാല മതപരമായ സ്ഥാപനമല്ല. ബനാറസ് സര്‍വകലാശാല ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്നതിനു യാതൊരു തെളിവുമില്ല. ബനാറസ് സര്‍വകലാശാല ഹിന്ദു പരമ്പര്യമനുസരിച്ചാണ് സ്ഥാപിച്ചത്. പേരും ഹിന്ദു പരമ്പര്യമനുസരിച്ചാണ് നല്‍കിയത്. എന്നാല്‍ അലിഗഡ് സര്‍വകലാശാല മുസ്‌ലിം രേഖകള്‍ മുന്‍നിര്‍ത്തിയല്ല സ്ഥാപിച്ചിരിക്കുന്നത്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ന്യൂനപക്ഷ സ്ഥാപനമാണെന്നും ജെയിന്‍ പറഞ്ഞു. എന്നാല്‍,മേയറുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രം?ഗത്തെത്തി. തങ്ങളെ ഭീകരവാദികളെന്ന് വിളിച്ച മേയര്‍ മാപ്പ് പറയണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.




Tags:    

Similar News