പ്രതിസന്ധി രൂക്ഷമാകുന്നു; എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്

സോഷ്യല്‍മീഡിയയിലടക്കം ജീവനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനൊ സംവദിക്കുന്നതിനോ എയര്‍ഇന്ത്യ സിഎംഡിയില്‍ നിന്നും അനുവാദം വാങ്ങണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.

Update: 2019-05-03 10:41 GMT

ന്യൂഡല്‍ഹി: പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജീവനക്കാര്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കി എയര്‍ ഇന്ത്യ. കഴിഞ്ഞദിവസമാണ് എയര്‍ ഇന്ത്യ മാധ്യമങ്ങളെ ജീവനക്കാര്‍ കാണുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജീവനക്കാര്‍ മാധ്യമങ്ങളുമായി സംസാരിച്ചാല്‍ എയര്‍ഇന്ത്യയ്ക്ക് കളങ്കമാവുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു. സോഷ്യല്‍മീഡിയയിലടക്കം ജീവനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനൊ സംവദിക്കുന്നതിനോ എയര്‍ഇന്ത്യ സിഎംഡിയില്‍ നിന്നും അനുവാദം വാങ്ങണമെന്നും സര്‍ക്കുലറില്‍ ഉണ്ട്. ചില ഉദ്യോഗസ്ഥര്‍ യൂനിഫോം ധരിച്ച് കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട് സംസാരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ മേധാവി അമൃത ശരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Similar News