സാങ്കേതിക തകരാര്‍; ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Update: 2022-05-10 05:29 GMT

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹി- കണ്ണൂര്‍ വിമാനമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പറന്നുയര്‍ന്നതിന് പിന്നാലെയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ പ്രശ്‌നം നേരിട്ടത്. ഇതെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 5.40നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News