വിമാനത്തിലെ ഭക്ഷണം കവര്‍ന്ന എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി

നാല് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കെതിരെയാണ് എയര്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നത്.

Update: 2019-03-04 16:10 GMT

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് നല്‍കേണ്ട ഭക്ഷണം കവര്‍ന്ന ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയുമായി എയര്‍ ഇന്ത്യ. നാല് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കെതിരെയാണ് എയര്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നത്. യാത്രക്കാര്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍ മോഷ്ടിക്കുന്നത് പതിവായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് അന്നത്തെ എയര്‍ ഇന്ത്യ എംഡി അശ്വനി ലോഹാനി ഇത്തരം ജീവനക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

ഇതിനുശേഷം കാറ്ററിങ് വിഭാഗത്തിലെ അസി. മാനേജരടക്കം രണ്ടുപേരെ ജോലിയില്‍നിന്നും 63 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സംഭവത്തിന്റെ പേരില്‍ വിമാനത്തിനകത്തെ രണ്ടുജീവനക്കാരെ രാജ്യാന്തര സര്‍വീസില്‍നിന്ന് ആഭ്യന്തര സര്‍വീസിലേക്ക് തരംതാഴ്ത്തിയിരുന്നു.




Tags:    

Similar News