വീട്ടിലേക്ക് വരാന്‍ ഭാര്യ തയ്യാറായില്ല, യുവതിയുടെ അനിയത്തിയുമായി ഭര്‍ത്താവ് നാടുവിട്ടു
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൃഷ്ണറാം നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൃഷ്ണറാം ഭാര്യയുടെ അനിയത്തിയുമായി നാടുവിടുകയായിരുന്നു.
പട്ന: യുവതി വീട്ടിലേക്ക് വരാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അനിയത്തിയുമായി നാട് വിട്ട് യുവാവ്. ബിഹാറിലെ ചപ്പാര ജില്ലയിലാണ് സംഭവം.
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൃഷ്ണറാം നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൃഷ്ണറാം ഭാര്യയുടെ അനിയത്തിയുമായി നാടുവിടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്ന് ഇറക്കികൊണ്ട് പോവുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരിയുമായാണ് യുവാവ് നാടുവിട്ടത്. റാമിനെതിരെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയതിന് പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാ പോലിസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതായി പോലിസ് കണ്ടെത്തി. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് റാമിനൊപ്പം പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൃഷ്ണറാമിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു. 12 വര്‍ഷം മുന്‍പാണ് കൃഷ്ണറാം ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുമക്കളുണ്ട്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദേവി വിട്ടീലേക്ക് മടങ്ങിയതെന്നും പോലിസ് പറഞ്ഞു.