തമിഴ് നടന്‍ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-06-17 09:33 GMT

ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫി ഡയറക്ടറായി (ഡിഒപി) നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഷമന്‍, 2019 ല്‍ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. താന്‍ പ്രതീക്ഷിതമായാണ് ഒരു നടനായി മാറിയതെന്ന് ഷമന്‍ മിത്രു ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഷമന്‍ മിത്രുവിന് ഭാര്യയും അഞ്ച് വയസുള്ള മകളുമുണ്ട്.

Tags:    

Similar News