ചെന്നൈ: ഗുരുതര കരള്‍ രോഗത്തിനോട് പൊരുതി ഒടുവില്‍ നടന്‍ അഭിനയ് കിങ്ങര്‍ ഓര്‍മയായി. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 2002ല്‍ 'തുള്ളുവതോ ഇളമൈ'യിലെ ധനുഷിന്റെ സഹതാരമായാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറിയത്. 'തുള്ളുവതോ ഇളമൈ' കൂടാതെ 'സൊല്ല സൊല്ല ഇനിക്കും', 'പാലൈവാന സോലൈ', 'ജംക്?ഷന്‍', 'സിങ്കാര ചെന്നൈ', 'പൊന്‍ മേഘലൈ', 'തുപ്പാക്കി', 'അന്‍ജാന്‍ തുടങ്ങി ഏകദേശം 15ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ 'കൈ എത്തും ദൂരത്തി'ല്‍ കിഷോര്‍ എന്ന കഥാപാത്രത്തിലൂടെ താരം മലയാള സിനിമയിലും എത്തി. സിനിമകളോടൊപ്പം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ അഭിനയ് തുപ്പാക്കി, അഞ്ജാന്‍ എന്നീ ചിത്രങ്ങളില്‍ വിദ്യുത് ജംവാലിന് ശബ്ദം നല്‍കിയിട്ടുണ്ട്.
അവസാനകാലത്ത് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സാമ്പത്തികമായി വലിയ രീതിയിലുള്ള ബുദ്ധിമുട്ട് താരം അനുഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിനിമാ മേഖലയില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. ധനുഷ് ഉള്‍പ്പെടെ നിരവധി പേര്‍ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.