പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

Update: 2023-11-08 06:59 GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 59 കാരന് വധശിക്ഷ വിധിച്ച് കോടതി. കേദാര്‍നാഥ് റാത്തൂര്‍ എന്ന റിക്ഷക്കാരനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2016ലാണ് കേസിനസ്പദമായ സംഭവം നടന്നത്.വധശിക്ഷ സ്ഥിരീകരിക്കുന്നതിനായി കോടതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതി നടത്തിയ ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും രീതി അയാളെ ഒരു ശിക്ഷാ ഇളവിനും അര്‍ഹനാക്കുന്നില്ലെന്നും കോടതി പറഞ്ഞു.പെണ്‍കുട്ടി കരഞ്ഞപ്പോള്‍ പ്രതി കുട്ടിയുടെ വായില്‍ തുണി തിരുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും മുഖത്തും മുറിവുകളുണ്ടായിരുന്നു.

2016 മാര്‍ച്ച് 17 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടിയെ അവസാനമായി കണ്ടത് പ്രതിക്കൊപ്പമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതി കുറ്റസമ്മതം നടത്തി.