പശ്ചിമബംഗാളില്‍ അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി വടകരയില്‍ പിടിയില്‍

Update: 2025-04-22 07:26 GMT

കോഴിക്കോട്: പശ്ചിമബംഗാളില്‍ അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കേരളത്തില്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ജെന്നി റഹ്‌മാനാണ് പിടിയിലായത്. വടകര ചോമ്പാലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇവര്‍ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതോടെ ബംഗാള്‍ പോലിസ് വടകര പോലിസിന്റെ സഹായം തേടുകയായിരുന്നു. അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തിയ ഇയാള്‍ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.അമ്മയും കേസില്‍ പ്രതിയാണ്. ഒരു വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. പിന്നീട് നിര്‍മാണതൊഴിലാളികളായാണ് ഇവര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു.