ബീഫ് കടത്തിയെന്നാരോപണം: മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചുകൊന്നു
ചികിത്സയില്‍ കഴിയുന്ന നാസിര്‍ ഷെയ്ഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കില്‍ യുവാവിനെ ഒരു സംഘം ഹിന്ദുത്വര്‍ മര്‍ദ്ദിച്ചുകൊന്നു. മുംബൈ കുര്‍ളയില്‍ നിന്നുള്ള അഫാന്‍ അന്‍സാരി എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. സഹായി നാസിര്‍ ഷെയ്ഖുമൊന്നിച്ച് മാംസം കാറില്‍ കൊണ്ടുപോകവേ ഹിന്ദുത്വര്‍ ഇടപെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഫാന്‍ മരിച്ചു. ''സ്ഥലത്തെത്തിയപ്പോള്‍ കാര്‍ തകര്‍ന്ന നിലയിലായിരുന്നു. പരുക്കേറ്റ രണ്ടുപേരും കാറിനകത്തായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല'' സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ബാമ്രേ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന നാസിര്‍ ഷെയ്ഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.