കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Update: 2022-04-23 19:38 GMT

ബംഗളൂരു: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ നെടുങ്കണ്ടി ഹൗസില്‍ എന്‍ കെ അജ്മല്‍ (20), കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ചീനിയം വീട്ടില്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

ഗുണ്ടല്‍പേട്ടില്‍ നിന്ന് ഉള്ളി കയറ്റിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ എതിരേ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. പ്രവാസിയായ അജ്മല്‍ പെരുനാള്‍ കഴിഞ്ഞ് തിരികെ പോവാനിരിക്കുകയായിരുന്നു. കര്‍ണാടക പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Tags: