ജീവനക്കാര്‍ക്ക് കൊവിഡെന്ന് ആമിര്‍ഖാന്‍; അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും താരം

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Update: 2020-06-30 10:48 GMT

മുംബൈ: ആമിര്‍ഖാന്റെ ഓഫിസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമിര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

എന്റെ ഓഫിസിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇവരെയെല്ലാം ക്വാറന്റീനിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ് ആമിര്‍ ഖാന്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തന്റെ അമ്മയും കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്നും പരിശോധനാ ഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News