ന്യൂഡല്‍ഹി: ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് ഇയാള്‍ കത്തികൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തിയത്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യാമാതാവാണ് ആദ്യം സംഭവം അറിയുന്നത്. ഉടനെ അയല്‍ക്കാരെ അറിയിക്കുകയും തുടര്‍ന്ന് പോലിസിനെ വിളിക്കുകയുമായിരുന്നു. താനാണ് കുറ്റകൃത്യം ചെയ്തതെന്ന് മൃതദേഹങ്ങളുടെ തൊട്ടടുത്ത് കിടന്ന ഒരു കുറിപ്പില്‍ ഇയാള്‍ എഴുവച്ചിരുന്നു. ഏഴും, രണ്ടും വയസ്സുള്ളതും രണ്ട് മാസം പ്രായവുമുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധികള്‍ ഇയാളെ അലട്ടിയിരുന്നുവെന്നും ഇയാള്‍ വിഷാദത്തിലായിരുന്നുവെന്നും പോലിസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലിസ് കണ്ടത്തി.