പൂച്ചയാണെന്ന് തെറ്റിദ്ധരിച്ച് പുലിയെ പിന്തുടര്‍ന്ന് നായ്ക്കൂട്ടം; ഒടുവില്‍ സംഭവിച്ചത് (വീഡിയോ)
ന്യൂഡല്‍ഹി: പൂച്ചയാണെന്ന് കരുതി പുലിയെ പിന്തുടര്‍ന്ന നായ്ക്കൂട്ടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഡല്‍ഹിയിലാണ് സംഭവം. രാത്രി 11 മണിയോടെയാണ് പുലി റോഡ് ക്രോസ് ചെയ്ത് അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുന്നത്. ഇത് കണ്ട ഒമ്പത് നായ്ക്കള്‍ പുലിയെ ഓടിച്ചെന്ന് പിന്തുടരുകയും ചെയ്തു. എന്നാല്‍ പോയ അതേ സ്പീഡില്‍ ഓടി രക്ഷപ്പെടുന്ന നായ്ക്കളെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.