വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചില്‍

Update: 2025-06-20 17:24 GMT

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.ഇന്ന് വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.






Tags: