ഉറങ്ങികിടന്ന പിഞ്ചുകുഞ്ഞിന് മുകളിലൂടെ കാര്‍ കയറി ദാരുണാന്ത്യം

Update: 2025-02-24 06:19 GMT

മുംബൈ: മുംബൈയിലെ വഡാലയില്‍ നടപ്പാതയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞ് കാര്‍ കയറി മരിച്ചു. 18 മാസം പ്രായമുള്ള വര്‍ധന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കാര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.

29 കാരി പ്രിയ ലോന്‍ഡയും മകന്‍ വര്‍ധനും വഡാലയിലെ ബലറാം ഖേദേക്കര്‍ മാര്‍ഗിലെ അംബേദ്കര്‍ കോളേജ് പരിസരത്തെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇവര്‍ക്ക് മുകളിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഭര്‍ത്താവ് നിഖില്‍ ഭക്ഷണം വാങ്ങാന്‍ പോയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡ്രൈവറെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വഡാലയിലെ തമാസക്കാരനായ കമല്‍ വിജയ് റിയ (46) ആണ് കാര്‍ ഡ്രൈവര്‍. അപകടത്തിന് പിന്നാലെ ഇരുവരെയും കെഇഎം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകായായിരുന്നു. തോളിലും മുതുകിലും പൊട്ടലുള്ള പ്രിയ ചികിത്സയിലാണ്.