നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബെംളൂരുവില്‍ വിദ്യാര്‍ത്ഥികളായ സന്ദീപും അമനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കൃഷ്ണഗിരി-ഹൊസൂര്‍ പാതയില്‍വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.