മകന്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ കടിയേറ്റ് വയോധികക്ക് ദാരുണാന്ത്യം

ലഖ്‌നൗവിലെ കൈസര്‍ബാഗ് ഏരിയയില്‍ താമസിക്കുന്ന സുശീല ത്രിപാഠിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകന്‍ അമിതിന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ കടിയേറ്റാണ് സുശീല കൊല്ലപ്പെട്ടത്.

Update: 2022-07-13 14:03 GMT

ലഖ്‌നൗ: മകന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ കടിയേറ്റ് 82 കാരിക്ക് ദാരുണാന്ത്യം. ലഖ്‌നൗവിലെ കൈസര്‍ബാഗ് ഏരിയയില്‍ താമസിക്കുന്ന സുശീല ത്രിപാഠിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകന്‍ അമിതിന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ കടിയേറ്റാണ് സുശീല കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ സുശീല വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് നായ്ക്കള്‍ കുരയ്ക്കുന്നത് കേട്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സഹായത്തിനായി സുശീല നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയെങ്കിലും വീട് അകത്ത് നിന്നും പൂട്ടിയിരുന്നെന്നും ഇവര്‍ പറയുന്നു.

പിന്നീട് മകന്‍ എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ കടിയേറ്റ് അമിതമായി രക്തം പോയതാണ് മരണകാരണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുശീലയുടെ ശരീരത്തില്‍ കഴുത്ത് മുതല്‍ വയറുവരെ 12 മാരകമായ മുറിവുകളുണ്ടായിരുന്നു.ബ്രൗണി എന്ന് പേരുള്ള പിറ്റ്ബുള്ളിന്റെ കടിയേറ്റാണ് സുശീല മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് അമിത് ഈ നായയെ വാങ്ങിയത്. കൈസര്‍ബാഗിലെ ബംഗാളി തോല ഏരിയയിലാണ് അമിത്തും സുശീലയും താമസിച്ചിരുന്നത്.

Tags:    

Similar News