മഹാരാഷ്ട്രയിലും കൊവിഡ് കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധനവ്
മുംബൈ നഗരവും കൊവിഡ് വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം രണ്ടിരട്ടിയായി.
മുംബൈ: മഹാരാഷ്ട്ര വീണ്ടും കൊവിഡ് വ്യാപനത്തിന്റെ ഭീതിയില്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 81 ശതമാനമാണ് രോഗികളുടെ എണ്ണം. ഇന്ന് 1881 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.
മുംബൈ നഗരവും കൊവിഡ് വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം രണ്ടിരട്ടിയായി. 1242 പേര്‍ക്കാണ് മുംബൈ നഗരത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്ത് എത്തുന്നത്. മരണങ്ങളൊന്നും ഇന്ന് റിപോര്‍ട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 78,96,114 ആയി. ആകെ മരണം 1,47,866.