ബംഗ്ലാാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊല്‍ക്കത്തയില്‍ 63 കാരന്‍ ജീവനൊടുക്കി
കൊല്‍ക്കത്ത: ബംഗ്ലാാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കോല്‍ക്കത്തയില്‍ 63 കാരന്‍ ജീവനൊടുക്കി. കൊല്‍ക്കത്തയിലെ ആനന്ദപളളി വെസ്റ്റില്‍ ഞായറാഴ്ചയാണ് ദിലീപ് കുമാര്‍ സാഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സാഹയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ മുറിയില്‍ വന്ന് വിളിക്കുകയായിരുന്നു.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളെ ഭാര്യ വിവരം അറിയിക്കുകയും അവര്‍ വന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് സാഹയെ തൂങ്ങിയ നിലയില്‍ കണ്ടത്തെന്ന് പൊലീസ് പറഞ്ഞു.എന്‍ആര്‍സി നടപ്പാക്കിയാല്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭര്‍ത്താവ് ഭയപ്പെട്ടിരുന്നതായി ഭാര്യ പറഞ്ഞു. മുറിയില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.