ഛത്തീസ്ഗഡിൽ നാല് സ്ത്രീകളടക്കം ആറ് മാവോവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
തെലങ്കാന പോലിസിന്റെ പ്രത്യേക മാവോവാദി വിരുദ്ധ സ്ക്വാഡായ ഗ്രേഹൗണ്ട്സ് യൂനിറ്റുമായുള്ള ഏറ്റുമുട്ടലിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ബസ്തറിലെ മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
റായ്പൂർ: ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ ഇന്ന് രാവിലെ സൈന്യവുയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോവാദികൾ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്തെ വനത്തിൽ രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അവർ പറഞ്ഞു.
തെലങ്കാന പോലിസിന്റെ പ്രത്യേക മാവോവാദി വിരുദ്ധ സ്ക്വാഡായ ഗ്രേഹൗണ്ട്സ് യൂനിറ്റുമായുള്ള ഏറ്റുമുട്ടലിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ബസ്തറിലെ മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡിന്റെയും സെൻട്രൽ റിസർവ് പോലിസ് ഫോഴ്‌സിന്റെയും (സിആർപിഎഫ്) സംയുക്ത സംഘവും ഗ്രേഹൗണ്ട്സ് ടീമിന് സഹായകമായി പ്രദേശത്ത് ഓപ്പറേഷൻ നടത്തുന്നുണ്ട്.
പ്രാഥമിക റിപോർട്ടുകൾ പ്രകാരം, മാവോവാദികളുടെ കിസ്താരം ഏരിയാ കമ്മിറ്റിയിൽ പെട്ട നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് മാവോവാദികളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഓപ്പറേഷൻ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.