ഡല്‍ഹിയില്‍ ഗോഡൗണില്‍ തീപ്പിടിത്തം; ആറുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹി ഉദ്യോഗ് നഗറിലെ ഷൂ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയം. ആറുപേരെ ഇനിയും കാണാനില്ലെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപ്പിടിത്തമുണ്ടായ ഉടന്‍ 24 ഫയര്‍ ട്രക്കുകള്‍ അപേക്ഷ ഇന്റര്‍നാഷനല്‍ വെയര്‍ഹൗലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തീ നിയന്ത്രണവിധേയമാവാത്തതിനെത്തുടര്‍ന്നാണ് 15 യൂനിറ്റുകള്‍കൂടി എത്തിച്ചത്. രണ്ട് ആംബുലന്‍സുകളും സംഭവസ്ഥലത്ത് സജ്ജമായുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉന്നത അഗ്‌നിശമന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞത് 56 പേരെ കാണാനില്ല. ഞാന്‍ സ്ഥലത്തേക്ക് പോവുകയാണ്.
തീ നിയന്ത്രണവിധേയമല്ല. 31 ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തുണ്ട്- ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് നേരത്തെ വാര്‍ത്താഏജന്‍സിയായ എന്‍ഐഎയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇന്ന് രാവിലെ 8.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.