500 പാസഞ്ചര്‍ തീവണ്ടികളും 750 സ്റ്റേഷനുകളും സ്വകാര്യമേഖലയിലേക്ക്

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സേവനമേഖലയിലെ സ്വകാര്യവൽക്കരണം അതിവേഗത്തിലാണ് നടക്കുന്നത്.

Update: 2020-02-07 02:28 GMT

ന്യൂ‍ഡൽഹി: അഞ്ഞൂറു പാസഞ്ചർ തീവണ്ടികളും 750 സ്റ്റേഷനുകളും 2025-ഓടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയം തയ്യാറാക്കി. റെയിൽവേ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണിത്.

ഇതുവരെ 150 തീവണ്ടികളും 100 റൂട്ടുകളും സ്വകാര്യവത്കരിക്കാനായിരുന്നു പദ്ധതി. താത്പര്യമുള്ള കക്ഷികളിൽനിന്ന് പ്രതികരണം തേടി യോഗ്യതയുടെയും മറ്റും വിശദാംശങ്ങൾ നീതി ആയോഗിന്റെയും റെയിൽവേയുടെയും വെബ്സൈറ്റിലിട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സേവനമേഖലയിലെ സ്വകാര്യവൽക്കരണം അതിവേഗത്തിലാണ് നടക്കുന്നത്. സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ലഖ്നോ- ഡല്‍ഹി പാതയില്‍ ഒക്ടോബര്‍ 4 മുതല്‍ ഓടിത്തുടങ്ങിയിരുന്നു. ജീവനക്കാരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യവത്കരണ നീക്കം തുടരുന്നത്.

Tags:    

Similar News