ഇറാനിൽ കുടുങ്ങി 44 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ
കന്യാകുമാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവർ
കന്യാകുമാരി: കൊവിഡ് കാലത്ത് ഇറാനിൽ കുടുങ്ങി 44 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ. ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ട് ഇന്റർനാഷണൽ ഫിഷർ ഡെവലപ്മെന്റ് ട്രസ്റ്റ് വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് നിവേദനം നൽകി.
തമിഴ്നാട്ടിലെ തീരദേശജില്ലയായ കന്യാകുമാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവർ. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഐഎൻഎസ് ജലാശ്വ എന്ന കപ്പലിൽ ഇവർക്ക് സീറ്റുകൾ ലഭിച്ചില്ലെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.